ബിഹാറിൽ ബിജെപിയെ വിജയിച്ചാൽ കോവിഡ് വാക്സിൻ സൗജന്യം ..പ്രകടന പത്രിക വിവാദത്തിൽ

മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബി ജെ പിക്കെതിരെ വന്‍ വിമര്‍ശമാണുയരുന്നത്.

ബിഹാറിൽ ബിജെപിയെ വിജയിച്ചാൽ കോവിഡ് വാക്സിൻ സൗജന്യം ..പ്രകടന പത്രിക വിവാദത്തിൽ

ബിഹാര്‍: ബിഹാറില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബി ജെ പിയുടെ പ്രകടന പത്രിക വാഗ്ദാനം വിവാദത്തില്‍. ലോകത്തെയൊന്നടങ്കം വരിഞ്ഞുമുറുക്കിയ മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന ബി ജെ പിക്കെതിരെ വന്‍ വിമര്‍ശമാണുയരുന്നത്. കൊവിഡ് വാക്‌സിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് വിലകുറഞ്ഞ സംസ്‌കാരമാണെന്ന് പലരും വിമര്‍ശിക്കുന്നു.

ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ്. പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വന്‍തോതില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം സാധ്യമാകുമ്പോള്‍ ബിഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

ബിഹാറിലെ ബിജെപിയുടെ പ്രകടന പത്രികയില്‍ പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയും സൗജന്യ കോവിഡ് വാക്‌സിനും വാഗ്ദാനം ചെയ്യുന്നു. അടുത്ത അഞ്ച് വര്‍ഷവും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി. 10 ലക്ഷം സര്‍ക്കാര്‍ ജോലിയാണ് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉറപ്പു നല്‍കിയിരുന്നത്. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കോവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ പ്രകടനപത്രികയിലെ ആദ്യവാഗ്ദാനമെന്ന് കേന്ദ്രമന്ത്ര നിര്‍മല സീതാരാമന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com