ഫ്രാൻസിൽ കോവിഡ് ടെസ്റ്റ് സൗജന്യം

ഡോക്ടർമാരുടെ കുറിപ്പില്ലാതെ തന്നെ കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്താമെന്നാണ് സർക്കാർ ഉത്തരവ്
ഫ്രാൻസിൽ കോവിഡ് ടെസ്റ്റ് സൗജന്യം

ഫ്രാൻസിൽ കോവിഡ് - 19 ടെസ്റ്റ് സൗജന്യം. ഒരിടവേള വ്യാപന തോത് കുറഞ്ഞിരുന്നു. എന്നാൽ അത് വീണ്ടുമുയരുന്നതിൻ്റെ സൂചനകൾ പ്രകടം. ഇതാണ് സൗജന്യ ടെസ്റ്റ് തീരുമാനമെടുക്കുവാനുണ്ടായ സാഹചര്യമെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം. ഡോക്ടർമാരുടെ കുറിപ്പില്ലാതെ തന്നെ കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്താമെന്നാണ് സർക്കാർ ഉത്തരവ് - റോയിട്ടേഴ്സ് റിപ്പോർട്ട്.

ജൂലായ് 26 ലെ ഔദ്യോഗിക കണക്കു പ്രകാരം ഫ്രാൻസിൽ 30192 ജീവനുകളാണ് കോവിഡ് - 19 കവർന്നെടുത്തത്. 180528 പേരെ കോവിഡുരോഗികളുമാക്കി വൈറസ്. 1000 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടുമാസ പൂർണ അടച്ചിടൽ അവസാനിപ്പിച്ചത് മെയിലാണ്.

Related Stories

Anweshanam
www.anweshanam.com