ഒരു കുടുംബത്തിലെ നാലു പേര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
ഒരു കുടുംബത്തിലെ നാലു പേര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരാണ് മരിച്ചത്. മക്കളെ രണ്ട് പേരെയും ഹാളിലും, ബിജുവിനെയും ഭാര്യയെയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന ബിജു ഇന്ന് വീട്ടില്‍ വരുന്നവര്‍ക്ക് പണം മടക്കി നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇടപാടുകാര്‍ വീട്ടിലെത്തിയ സമയത്താണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com