കോവിഡ്: നാല് മാര്‍ക്കറ്റുകള്‍ കൂടി അടച്ചു; സ്ഥിതി രൂക്ഷം
Top News

കോവിഡ്: നാല് മാര്‍ക്കറ്റുകള്‍ കൂടി അടച്ചു; സ്ഥിതി രൂക്ഷം

കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ മലപ്പുറം, മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍ മാര്‍ക്കറ്റുകള്‍ അടച്ചു.

By News Desk

Published on :

മലപ്പുറം: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ മലപ്പുറം, മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍ മാര്‍ക്കറ്റുകള്‍ അടച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രധാന വിപണിയായ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ്, മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ്, നിലമ്പൂര്‍ നഗരസഭ മത്സ്യ മാര്‍ക്കറ്റ്, മഞ്ചേരിയില്‍ മത്സ്യ മൊത്ത വിതരണ മാര്‍ക്കറ്റ് എന്നിവയാണ് ഇന്നലെ അടച്ചത്.നിലമ്പൂരില്‍ ചന്തക്കുന്ന് മത്സ്യ-മാംസ മാര്‍ക്കറ്റിലെ ആറു പേര്‍ക്ക് ഉള്‍പ്പെടെ 19 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

കോട്ടപ്പടി മാര്‍ക്കറ്റില്‍ മത്സ്യവില്‍പന ഏജന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് ഒരാഴ്ച അടക്കാന്‍ തീരുമാനിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

പെരിന്തല്‍മണ്ണ, കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിരുന്നു. പട്ടാമ്പിയിലെ മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മത്സ്യവില്‍പനക്കാര്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി മത്സ്യ മൊത്ത വ്യാപാര മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com