പോപ്പുലർ ഫിനാൻസ് കേസിൽ നാല് പേര്‍ അറസ്റ്റിൽ
Top News

പോപ്പുലർ ഫിനാൻസ് കേസിൽ നാല് പേര്‍ അറസ്റ്റിൽ

കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തി.

News Desk

News Desk

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയി ഡാനിയേലിന്‍റെ മക്കളായ റിയ, റിനു എന്നിവർക്കാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

എൽഎൽപി എന്ന നിലയിൽ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്നും നിക്ഷേപകര്‍ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ടെന്നും എസ്‍പി കെജി സൈമൺ വ്യക്തമാക്കി.

സ്ഥാപന ഉടമ റോയി ഡാനിയേലും, ഭാര്യ പ്രഭ തോമസും ഇന്നലെയാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് മക്കൾ അറസ്റ്റിലായത്. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. വിഡിയോ കോൺഫറൻസിങ്ങ് വഴിയാണ് കോടതി നടപടികൾ.

Anweshanam
www.anweshanam.com