മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്
Top News

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.

News Desk

News Desk

ന്യൂ ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖര്‍ജി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ആഴ്ചകളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ 2,215074 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.44,466 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

Anweshanam
www.anweshanam.com