സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

ഷിംലയിലെ ബ്രോക്ക്ഹോര്‍സ്റ്റിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു
സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

ഷിംല: സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു. ഷിംലയിലെ ബ്രോക്ക്ഹോര്‍സ്റ്റിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു.

സംഭവം ഞെട്ടിക്കുന്നതാണെന്ന് ഷിംല പോലിസ് സൂപ്രണ്ട് മോഹിത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് വ്യക്തമാക്കി. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

2006 ആഗസ്ത് മുതല്‍ 2008 ജൂലൈ വരെ ഹിമാചല്‍ പ്രദേശിലെ ഡിജിപിയും പിന്നീട് 2008 ആഗസ്ത് മുതല്‍ 2010 നവംബര്‍ വരെ സിബിഐ ഡയറക്ടറുമായിരുന്നു അശ്വിനി കുമാര്‍. 2013മുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് നാഗാലാന്റ് ഗവര്‍ണര്‍ ആയിരുന്നു.

Related Stories

Anweshanam
www.anweshanam.com