ഭക്ഷ്യകിറ്റ് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ;പ്രതിപക്ഷ നേതാവ് മാപ്പ് പറയണം :മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് എതിരെ നിരവധി പരാതികളുണ്ട് .അതിന്റെ വസ്തുത അറിയാനാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് .
ഭക്ഷ്യകിറ്റ്  തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി ;പ്രതിപക്ഷ നേതാവ്  മാപ്പ് പറയണം :മുഖ്യമന്ത്രി

തിരുവനന്തപുരം ; വിഷു ,ഈസ്റ്റർ കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

തിരഞ്ഞെടുപ്പ് നോക്കിയല്ല ഭക്ഷ്യകിറ്റ് വിതരണത്തിന് സർക്കാർ തയ്യാർ എടുത്തത് .പ്രതിപക്ഷ നേതാവിന്റേത് സാധാരണ തിരഞ്ഞെടുപ്പ് കാലത്തുള്ള പറച്ചിൽ മാത്രമാണെന്ന് കരുതി .എന്നാൽ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി .

കിറ്റ് വിതരണം തടഞ്ഞത് കൊണ്ട് സർക്കാരിന് മേൽ ജനങ്ങൾക്കുള്ള വിശ്വാസം തകരുമെന്ന് അവർ കരുതുന്നു .ഈ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം കൊണ്ടാണ് ജനങ്ങൾ സർക്കാരിനെ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു .

കഴിഞ്ഞ ദിവസം കിഫ്ബിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് എല്ലാ പരിധിയും തകർക്കുന്നതാണ് .സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് എതിരെ നിരവധി പരാതികളുണ്ട് .അതിന്റെ വസ്തുത അറിയാനാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com