"കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ"...പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സുകള്‍

ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്തിന് മുന്നിലാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
"കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ"...പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സുകള്‍

തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്ളക്സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്തിന് മുന്നിലാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ'വെന്നാണ് ഫ്‌ലക്സില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് ഫ്ളക്സുകള്‍. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്ളക്സുകളും ഉയര്‍ന്നിരുന്നു.എംഎല്‍എ ഹോസ്റ്റലിന്റെ മുന്നിലുള്‍പ്പടെ നഗരത്തില്‍ പലയിടത്തും ഫ്ളക്സുകള്‍ പതിച്ചിട്ടുണ്ട്.

ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുക എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com