ഫ്‌ലാറ്റില്‍ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.
ഫ്‌ലാറ്റില്‍ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ പ്രതിയായ ഫ്‌ലാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. വീട്ടു ജോലിക്കാരിയെ അന്യായമായി തടങ്കലില്‍ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫ്‌ലാറ്റുടമയായ അഭിഭാഷകന്‍ ഇംതിയാസിനെ പൊലീസ് പ്രതിചേര്‍ത്തത്.

ഒളിവില്‍പ്പോയതിന് പിന്നാലെയാണ് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. സാരികള്‍ കൂട്ടിക്കെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ കുമാരി താഴെ വീണ് പരിക്കേറ്റ് മരിച്ചത്. അഡ്വാന്‍സ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇയാള്‍ കുമാരിയെ തടഞ്ഞുവച്ചതെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് താഴെ വീണ് കുമാരിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ കുമാരി മരിച്ചു. അതേസമയം, കേസില്‍ നി്ന്ന് പിന്‍മാറിയാല്‍ പണം നല്‍കാമെന്ന് ഫ്‌ലാറ്റ് ഉടമയുടെ ബന്ധുകള്‍ വാഗ്ദാനം ചെയ്തതായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com