കരിപ്പൂര്‍ വിമാന ദുരന്തം: അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു
Top News

കരിപ്പൂര്‍ വിമാന ദുരന്തം: അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു

അഞ്ചു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്

News Desk

News Desk

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തം അന്വേഷിക്കുന്നതിന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി.) അഞ്ചംഗ സമിതിയെ നിയോഗിച്ചു. കാപ്റ്റിയന്‍ എസ്.എ. ചഹറിന്റെ നേതൃത്വത്തിലായിരിക്കും സമിതി.

അഞ്ചു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ.എ.ഐ.ബി ഡയറക്ടര്‍ ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ബോയിംഗ് 737 വിമാനത്തിൻറെ മുൻ പരിശോധകനാണ് ക്യാപ്റ്റൻ എസ്എസ് ഛഹർ. അപകടത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടൊന്നും ഇതുവരെ നല്കിയിട്ടില്ലെന്നാണ് സൂചന. അപകടകാരണത്തെക്കുറിച്ചുള്ള ഡിജിസിഎയുടെ പ്രാഥമിക നിഗമനത്തിനെതിരെ നേരത്തെ പൈലറ്റുമാരുടെ സംഘടന രംഗത്ത് വന്നിരുന്നു. അപകടകാരണം കണ്ടെത്തി ഇത് ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള നിർദ്ദേശവും സമിതിക്ക് നല്കിയിട്ടുണ്ട്.

ദുബൈയില്‍നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പെടുന്നത്. വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി താഴേക്ക് പതിക്കുകയായിരുന്നു.

വിമാനപകടത്തിൽ പരിക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 83 പേരാണ്. ഇതിൽ മൂന്ന് പേർ വെന്‍റിലേറ്ററിലാണ്. പത്തൊമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നു. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Anweshanam
www.anweshanam.com