ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ വികസിപ്പിക്കും; കേന്ദ്ര ആരോ​ഗ്യമന്ത്രി

വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്.
ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ വികസിപ്പിക്കും; കേന്ദ്ര ആരോ​ഗ്യമന്ത്രി

ന്യൂ ഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധൻ. കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്.

'കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ എട്ടാം മാസത്തിൽ ഇന്ത്യയിലെ രോ​ഗമുക്തി നിരക്ക് 75 ശതമാനമാണ് എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 2.2 മില്യൺ ജനങ്ങളാണ് കോവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വളരെ വേ​ഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.' ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴി‍ഞ്ഞ 24 മണിക്കൂറിനുള്ളിൽ 63631 പേരാണ് കോവിഡ് മുക്തി നേടിയതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കഴി‍ഞ്ഞ 24 മണിക്കൂറിനുള്ളിൽ 63631 പേരാണ് കോവിഡ് മുക്തി നേടിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com