കോവാക്‌സിന്‍: രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കമായി

കോവാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായതായി റോത്തക്കിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചു.
കോവാക്‌സിന്‍: രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കമായി

ന്യൂഡല്‍ഹി: കോവാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായതായി റോത്തക്കിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഫലങ്ങള്‍ ആശ്വാസം നല്‍കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

ഇതോടെ രണ്ടാം ഘട്ട പരീക്ഷണത്തിന് ശനിയാഴ്ച തുടക്കമായി. ഈ ഘട്ടത്തില്‍ 6 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. സവിത വര്‍മ വെളിപ്പെടുത്തി. ജൂലൈ 17നാണ് മനുഷ്യരിലുള്ള പരീക്ഷണം റോത്തക്കില്‍ ആരംഭിച്ചത്. എയിംസിലും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com