യു എസിൽ നിന്നുമുള്ള അടിയന്തര ആരോഗ്യ രക്ഷ സംവിധാനങ്ങളുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി

400 -ഓളം ഓക്‌സിജൻ സിലിണ്ടർ,റാപിഡ് കോവിഡ് ടെസ്റ്റ് കിറ്റ് ,മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് വിമാനത്തിൽ എത്തിച്ചത്.
യു എസിൽ നിന്നുമുള്ള അടിയന്തര ആരോഗ്യ രക്ഷ സംവിധാനങ്ങളുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്. യു എസിൽ നിന്നുമുള്ള അടിയന്തര ആരോഗ്യ രക്ഷ സംവിധാനങ്ങളുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 400 -ഓളം ഓക്‌സിജൻ സിലിണ്ടർ,റാപിഡ് കോവിഡ് ടെസ്റ്റ് കിറ്റ് ,മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് വിമാനത്തിൽ എത്തിച്ചത്.

അടിയന്തര സഹായവുമായി യു എസ് സൈനിക വിമാനം ഇന്ന് രാവിലെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.കഴിഞ്ഞ ദിവസം കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യു എസ് എത്തിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com