അടൽ തുരങ്കത്തിലൂടെ സേനയുടെ ആദ്യ വാഹനവ്യൂഹം

ഒക്ടോബർ മൂന്നിനായിരുന്നു പ്രധാനമന്ത്രി തുരങ്കം ഉദ്ഘാടനം ചെയ്തത്.
അടൽ തുരങ്കത്തിലൂടെ സേനയുടെ ആദ്യ വാഹനവ്യൂഹം

ന്യൂ ഡല്‍ഹി: പുതുതായി ഉദ്ഘാടനം ചെയ്ത അടൽ തുരങ്കത്തിലൂടെ ഇന്ത്യൻ സേനയുടെ ആദ്യ വാഹന വ്യൂഹം കടന്നുപോയി- എഎൻഐ റിപ്പോർട്ട്.

ഹിമാചലൽ പ്രദേശ് മണാലിക്കടുത്താണ് അടൽ തുരങ്കം. ഇതോടെ മണാലി- ലേ യാത്രാ ദൂരം 45 കിലോമീറ്ററാക്കി ലഘൂകരിക്കപ്പെട്ടു. 4-5 മണിക്കൂർ സമയംകൊണ്ട് മണാലിയിൽ നിന്ന് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ലഡാക്കിലെത്തി ചേരാം.

ഒക്ടോബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കം ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമാണിത്.

മണാലിയെ റോതംഗ് താഴ്വരയിലെ ലഹോൾ- സ്പിതിയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന് 9. O2 കിലോ മീറ്റർ നീളം. വർഷത്തിൽ ആറു മാസത്തോളം കടുത്ത മഞ്ഞുവീഴ്ച്ചയടക്കമുള്ള പ്രതികൂല കാലാവസ്ഥയിൽ ഗതാഗത സൗകര്യം നിലച്ച് താഴ്വര ഒറ്റപ്പെട്ടു പോകുന്ന പതിവ് അവസ്ഥക്ക് പരിഹാരമാണ് അടൽ തുരങ്കം.

രാജ്യത്തിൻ്റെ അതിർത്തി മേഖലയിലേക്കുള്ള സേനാ നീക്കത്തിനും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സാഹായകരമാണ്. സൈന്യത്തിനായുള്ള ആയുധങ്ങൾ, സാധന സാമഗ്രികൾ, തദ്ദേശവാസികൾക്കുള്ള റേഷനുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ തടങ്ങിയവ അതിവേഗത്തിലെത്തിച്ചുനൽകുന്നതിനും അടൽ തുരങ്കം ഏറെ പ്രയോജനപ്രദമെന്നു രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com