കശ്മീരിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; 2 പേര്‍ക്ക് വീരമൃത്യു
Top News

കശ്മീരിൽ പൊലീസ് സംഘത്തിന് നേരെ ഭീകരാക്രമണം; 2 പേര്‍ക്ക് വീരമൃത്യു

രണ്ട് പേര്‍ ഗുരുതരാവസ്ഥയിൽ

News Desk

News Desk

കശ്മീര്‍: ജമ്മു കശ്മീരിലെ നൗഗാമിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ നാല് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ രണ്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്.

ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു. ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഗാമിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെയാണ് ആയുധധാരികളായ ഭീകരര്‍ എത്തി വെടിയുതിര്‍ത്തത്.

Anweshanam
www.anweshanam.com