ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ്
Top News

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ്

ഔദ്യോഗിക സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യാ ചൈനാ അതിർത്തിയിൽ വെടിവയ്പ്പ് നടന്നെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യൻ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. ഇതിന് പിന്നാലെ തിരിച്ചടിച്ചു എന്നാണ് ചൈനീസ് സേനയുടെ വിശദീകരണം. ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ ചൈന അതിർത്തിയിൽ 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു.

കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ സംഘർഷത്തിലാണ്.

Anweshanam
www.anweshanam.com