സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: ചെന്നിത്തല ഗവര്‍ണറുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Top News

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: ചെന്നിത്തല ഗവര്‍ണറുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ ഫ​യ​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഗ​വ​ര്‍​ണ​റെ അ​റി​യി​ച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യേ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ത്താ​ണ് തീ​പ്പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ഫ​യ​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഗ​വ​ര്‍​ണ​റെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന.

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ബോ​ധ​പൂ​ര്‍​വം സൃ​ഷ്ടി​ച്ച​തെ​ന്നാ​ണ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ ക​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള രേഖകള്‍ നശിപ്പിക്കാനുളള ബോധപൂര്‍വമായ ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com