കടയില്‍ തീപിടിത്തം; ആളപായമില്ല
Top News

കടയില്‍ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ചു

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്ക് തീപിടിച്ചു. കടയോട് ചോര്‍ന്നുള്ള വീടിനും തീപിടിച്ചു. ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന. എല്‍പിജി സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Anweshanam
www.anweshanam.com