അവസാന വർഷ പരീക്ഷ; ഹർജി കേൾക്കാമെന്ന് സുപ്രീം കോടതി

സെപ്തംമ്പർ 30നകം രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാന ബിരുദ-ബിരുദാനന്തര പരിക്ഷകൾ നടത്തമെന്ന യുജിസിയുടെ ഉത്തരവിനെതിരെ ഒരുപറ്റം വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ.
അവസാന വർഷ പരീക്ഷ; ഹർജി കേൾക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സെപ്തംമ്പർ 30നകം രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാന ബിരുദ-ബിരുദാനന്തര പരിക്ഷകൾ നടത്തമെന്ന യുജിസിയുടെ ഉത്തരവിനെതിരെ ഒരുപറ്റം വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ. പരാതി അടുത്ത രണ്ടു ദിവസത്തിനകം കേൾക്കാമെന്ന് ഇന്ന് (ജൂലായ് 23) സുപ്രീം കോടതി പറഞ്ഞു. കൊ വിഡ് - 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് യുജിസിയുടെ ഉത്തരവ് - എഎൻ ഐ റിപ്പോർട്ട്.

ജസ്റ്റിസ് നാഗേശ്വർ റാവു ബഞ്ച് കേസ് ജസ്റ്റിസ് അശോക ഭൂഷഷൻ്റെ ബഞ്ചിലേക്ക് മാറ്റി. ജൂലായ് 18ന് സമാനമായൊരു ഹർജി സൊളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർത്ഥനയുടെ തുടർന്ന് അശോക് ഭൂഷൺ ബഞ്ച് തള്ളിയിരുന്നു. അതിനാലാണ് ബഞ്ച് മാറ്റം.

രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നുള്ള 31 വിദ്യാർത്ഥികളാണ് ഹർജിക്കാർ. അവസാന വർഷ പരീക്ഷ സെപ്തംബർ 30 നകം നടത്തണമെന്ന ജൂലായ് ഏഴിലെ യുജിസി സർക്കുലർ അസ്ഥിരപ്പെടുത്തണമെന്നാണ് ഹർജിയിലെ വാദം. പരീക്ഷകളില്ലാതെ ഇൻ്റണൽ അസസ്സമെൻ്റ് പ്രകടനത്തെ ആധാരമാക്കി റിസൽട്ട് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ഊന്നൽ. ഇതനുസരിച്ച് ജൂലായ് 31 നകം അവസാന വർഷ പരിക്ഷഫലമാർക്ക് ലിസ്റ്റ് വിതരണം ചെയ്യുവാനുള്ള നിർദ്ദേശം നൽകണമെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. 10, 12 ക്ലാസുകളുടെ ഫലപ്രഖ്യാപനത്തിൽ സിബിഎസ്ഇ രീതി രാജ്യത്തെ യൂണിവേഴ്സിറ്റികളും പിന്തുടരണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കൂടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥി കളുടെ ഹർജി. ഇതേ ആവശ്യമുന്നയിച്ച ശിവസേനയ യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെയും ഹർജി സമർപ്പിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com