അവസാന പരീക്ഷ ആവശ്യം; പക്ഷേ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിയ്ക്കാം
Top News

അവസാന പരീക്ഷ ആവശ്യം; പക്ഷേ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിയ്ക്കാം

കോവിഡ് -19 വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ -ഓഫ്ലൈന്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

News Desk

News Desk

ന്യൂഡെല്‍ഹി: കോവിഡ് -19 വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ -ഓഫ്ലൈന്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്ന് (ആഗസ്ത് 28) തള്ളി - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) നിര്‍ദേശപ്രകാരം പരീക്ഷകള്‍ നടക്കട്ടെയെന്ന് സുപ്രീംകോടതി പറഞ്ഞു.

അതേസമയം സെപ്റ്റംബര്‍ 30 സമയപരിധിക്കപ്പുറം പരീക്ഷകള്‍ നീട്ടിവെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. സെപ്റ്റംബര്‍ 30 നകം അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ രാജ്യത്തെ സര്‍വ്വ കലാശാലകളോട് ജൂലായ് ആറിന് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. അവസാന വര്‍ഷ പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാനാവില്ലെന്ന നിലപാടിലാണ് യുജിസി.

എന്നിരുന്നാലും ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ അവസാന വര്‍ഷ സര്‍വ്വകലാശാലാ പരീക്ഷകള്‍ റദ്ദാക്കി.

Anweshanam
www.anweshanam.com