15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാർ

2021- 2026 കാലയളവിലേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം
15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാർ

15-ാമത് ധനകാര്യ കമ്മീഷൻ്റെ കൂടിയാലോചനകളും ചർച്ചകളും ഒക്ടോബർ 30 ന് പര്യവസാനിച്ചു.15-ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ട് നവംബർ ഒമ്പതിന് രാഷ്ട്രപതിക്ക് സമർപ്പിക്കും - ബിസിനസ് ലൈൻ റിപ്പോർട്ട്ചെയ്യുന്നു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മീഷന്‍ പ്രധാനമന്ത്രിക്കും സമര്‍പ്പിക്കും. കേന്ദ്ര പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് .

കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെൻ്റിൽ സമർപ്പിക്കും. കേന്ദ്ര - സംസ്ഥാന - യൂണിയൻ ഭരണ പ്രദേശങ്ങൾ , തദ്ദേശഭരണ സ്ഥാപനങ്ങള്‍, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സാമ്പത്തിക -അക്കാദമിക വിദഗ്ധര്‍ എന്നിവരുമായുള്ള ചര്‍ച്ചകൾക്ക് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

2021- 2026 കാലയളവിലേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം.കേന്ദ്ര നികുതി പങ്കിടുന്നതിലെ ഫോർമുലക്ക് മുഖ്യ ഊന്നൽ നൽകിയിട്ടുണ്ട് കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ധനകാര്യ കമ്മീഷൻ 29 സംസ്ഥാനങ്ങൾക്ക് കേന്ദ്ര നികുതി യുടെ 42 ശതമാനമാണ് വകയിരുത്തിയത്.

നിലവിലെ ധനകാര്യ കമ്മീഷൻ 2020-21 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ 28 സംസ്ഥാനങ്ങൾക്ക് 41 ശതമാനവും ജമ്മു കശ്മീർ - ലഡാക്കിന് ഒരു ശതമാനവും ശുപാർശ ചെയ്തിട്ടുണ്ട്.

2017 നവംബര്‍ 27 നാണ് രാഷ്ട്രപതി 15ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. ഭരണഘടനയുടെ 280 ാം അനുച്ഛേദം ഒന്നാം ഉപവകുപ്പും 1951 ലെ ധനകാര്യ കമ്മീഷന്‍ രൂപീകരണ നിയമവും ആധാരമാക്കിയാണ് കമ്മീഷനെ നിയമിച്ചത്. പരിഗണനാ വിഷയങ്ങള്‍ക്കനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളാണ്സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ആസൂത്രണ കമ്മീഷന് പകരം നീതി ആയോഗ്, പദ്ധതി - പദ്ധതിയേതര ചെലവുകൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കൽ, 2017 ജൂലൈ മുതല്‍ ചരക്കു സേവന നികുതി തുടങ്ങിയ കേന്ദ്ര സർക്കാർ സാമ്പത്തിക നയരൂപീകരണപശ്ചാത്തലത്തിലാണ് 15ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ.

എന്‍ കെ സിങ്ങാണ് കമ്മിഷന്‍ ചെയർമാൻ അജയ് നാരായണ്‍ ഝാ, പ്രൊഫ. അനൂപ് സിങ്, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ് എന്നിവര്‍ അംഗങ്ങൾ.

Related Stories

Anweshanam
www.anweshanam.com