15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

2021- 2026 കാലയളവിലേക്കുള്ള സാമ്പത്തിക നിർദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം
15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് ഇന്ന് നവംബർ ഒമ്പതിന് രാഷ്ട്രപതിക്ക് സമർപ്പിച്ചു -എഎൻഐ റിപ്പോർട്ട്

കമ്മീഷൻ അദ്ധ്യക്ഷൻ എൻകെ സിങ്, അംഗങ്ങളായ അജയ് നാരായൺ ഝാ, പ്രൊഫ. അനുപ് സിങ്, ഡോ.അശോക് ലെഹാരി , ഡോ.രമേശ് ചന്ദ് , കമ്മീഷൻ സെക്രട്ടറി അരവിന്ദ് മേത്ത എന്നിവർ ചേർന്നാണ് രാഷ്ട്രപതിക്ക് റിപ്പോർട്ടു കൈമാറിയത്. കോവിഡ് കാല ഫിനാൻസ് കമ്മീഷൻ എന്ന പേരിലാണ് റിപ്പോർട്ട്. also read15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയ്യാർ

2021- 2026 കാലയളവിലേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. കേന്ദ്ര നികുതി പങ്കിടുന്നതിലെ ഫോർമുലക്ക് മുഖ്യ ഊന്നൽ നൽകിയിട്ടുണ്ട് കമ്മീഷൻ റിപ്പോർട്ട്.

റിപ്പോർട്ട് കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെൻ്റിൽ സമർപ്പിക്കും. കേന്ദ്ര - സംസ്ഥാന - യൂണിയൻ ഭരണ പ്രദേശങ്ങൾ , തദ്ദേശഭരണ സ്ഥാപനങ്ങള്‍, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സാമ്പത്തിക -അക്കാദമിക വിദഗ്ധര്‍ എന്നിവരുമായുള്ള ചര്‍ച്ചകൾക്ക് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

2017 നവംബര്‍ 27 നാണ് രാഷ്ട്രപതി 15ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്.ഭരണഘടനയുടെ 280 ാം അനുച്ഛേദം ഒന്നാം ഉപവകുപ്പും 1951 ലെ ധനകാര്യ കമ്മീഷന്‍ രൂപീകരണ നിയമവും ആധാരമാക്കിയാണ് കമ്മീഷനെ നിയമിച്ചത്.

Related Stories

Anweshanam
www.anweshanam.com