നബിദിനത്തിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പ്രാർത്ഥന നടത്താൻ അനുവദിക്കാതെ തടഞ്ഞു

ഫാറൂഖ്​ അബ്​ദുല്ലയെ ആരാധനയിൽ നിന്ന്​ വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തിയും രംഗത്തു വന്നു.
നബിദിനത്തിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പ്രാർത്ഥന നടത്താൻ അനുവദിക്കാതെ തടഞ്ഞു
ANI

ശ്രീനഗർ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനത്തിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാലിൽ പ്രാർത്ഥന നടത്താൻ അനുവദിക്കാതെ ​വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ്. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശ​ത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായും നാഷണൽ കോൺഫറൻസ്​ ട്വിറ്ററിൽ വ്യക്തമാക്കി.

''ജമ്മുകശ്മീർ ഭരണകൂടം പാർട്ടി അധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുല്ലയുടെ വസതി ബന്ധിക്കുകയും ദർഗ ഹസ്രത്ബാലിൽ പ്രാർഥന നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്​തിരിക്കുന്നു. പ്രത്യേകിച്ച്​ നബിദിനത്തിൻെറ പുണ്യവേളയിൽ ആരാധന നടത്താനുള്ള മൗലികാവകാശത്തിൻമേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകശ്​മീർ നാഷണൽ കോൺഫറൻസ്​ അപലപിക്കുന്നു.''- പാർട്ടി ട്വീറ്റ്​ ചെയ്​തു.

ഫാറൂഖ്​ അബ്​ദുല്ലയെ ആരാധനയിൽ നിന്ന്​ വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തിയും രംഗത്തു വന്നു.

Related Stories

Anweshanam
www.anweshanam.com