ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി

ഫറൂഖിന് ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു .
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക്  അബ്ദുള്ളയെ  ആശുപത്രിയിലേക്ക് മാറ്റി

കാശ്മീർ :കോവിഡ് ബാധിതനായ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി .ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി .കൂടുതൽ പരിചരണം വേണ്ടതിനാലാണ് ആശുപത്രിയിലേക്കു മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അറിയിച്ചു .ഫറൂഖിന് ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com