ഫറൂഖ് അബ്‌ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് പരിശോധാൻ ഫലം പോസിറ്റിവായ വിവരം അറിയിച്ചത് .
ഫറൂഖ്  അബ്‌ദുള്ളയ്ക്ക് കോവിഡ്  സ്ഥിരീകരിച്ചു

ശ്രീനഗർ :ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫെറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്‌ദുള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു .മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് പരിശോധാൻ ഫലം പോസിറ്റിവായ വിവരം അറിയിച്ചത് .

പിതാവിന് കോവിഡ് സ്ഥിരീകരിച്ചു .ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത് .ഞാനും മറ്റ് കുടുംബക്കാരും നിരീക്ഷണത്തിലാണ് .സമ്പർക്കത്തിൽ ഏർപെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com