നിലപാടില്‍ ഉറച്ച് കര്‍ഷകര്‍; പ്രക്ഷോഭം 24ാം ദിനത്തിലേക്ക്, പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവും

മുന്‍കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.
നിലപാടില്‍ ഉറച്ച് കര്‍ഷകര്‍; പ്രക്ഷോഭം 24ാം ദിനത്തിലേക്ക്, പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവും

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം 24ാം ദിവസത്തിലേക്ക്. കര്‍ഷകസമരത്തെ പിന്തുണച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും രംഗത്തെത്തി. മുന്‍കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്.

കര്‍ഷകരുടെ ആവശ്യം ന്യായമെന്ന് ബീരേന്ദര്‍ സിംഗ് പറഞ്ഞു. ബീരേന്ദര്‍ സിംഗിന്റെ മകന്‍ ബിജെപി എംപിയാണ്. അതേസമയം, നിലപാട് കൂടുതല്‍ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ യോഗം ഇന്ന് ചേരും. യോഗത്തില്‍ സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും ചര്‍ച്ച ചെയ്യും. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകരും വ്യക്തമാക്കി. സമരത്തിനിടയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com