കർഷക സമരം പത്താം ദിവസത്തിലേക്ക്; ഇന്ന് കേന്ദ്രവുമായി ചർച്ച

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്‌ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും
കർഷക സമരം പത്താം ദിവസത്തിലേക്ക്; ഇന്ന് കേന്ദ്രവുമായി ചർച്ച

ന്യൂഡൽഹി: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കര്‍ഷകര്‍ ഇന്നലെ തള്ളിയിരുന്നു. ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്‌ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ഡൽഹിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തടയാനും കര്‍ഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഭാരത് ബന്ദിനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജപ്പെട്ടത്.

കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. ഡൽഹി അതിര്‍ത്തികളില്‍ തുടരുന്ന സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികള്‍ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളില്‍ നില്‍ക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com