ബിജെപിയുടെ മധ്യപ്രദേശിൽ കർഷക ആത്മഹത്യകൾ

വിളനാശം മൂലം കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാനാകാതെയുള്ള കടുത്ത മാനസിക സംഘർഷമാണ് ആത്മഹത്യകൾക്ക് കാരണമായതെന്ന് കുടുംബക്കാർ
ബിജെപിയുടെ മധ്യപ്രദേശിൽ കർഷക ആത്മഹത്യകൾ

ഭോപ്പാൽ: രാജ്യത്ത് വീണ്ടും കർഷക ആത്മഹത്യകൾ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സാഗർ ജില്ലയിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തായി സംസ്ഥാന പൊലിസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിളനാശം മൂലം കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാനാകാതെയുള്ള കടുത്ത മാനസിക സംഘർഷമാണ് ആത്മഹത്യകൾക്ക് കാരണമായതെന്ന് കുടുംബക്കാർ പറയുന്നു.

35 വയസുള്ള കർഷകനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഒക്ടോബർ അഞ്ചു മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി സോയാബീൻ കൃഷി ചെയ്തിരുന്നു. ബാങ്ക് വായ്പയെടുത്തായിരുന്നു കൃഷി. പക്ഷേ വിളവെടുക്കുവാനാകാതെ കൃഷി നശിച്ചുപോയി. വായ്പ തിരിച്ചടവ് മുടങ്ങി. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് രണ്ടു പെൺമക്കൾ - ബന്ധു പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലിസ് പറഞ്ഞു. അന്വേഷണം നടക്കുന്നുവെന്നും പൊലിസ് പറഞ്ഞു. 50ക്കാരാനാണ് ആത്മഹത്യ ചെയ്ത മറ്റൊരു കർഷകൻ. ഇദ്ദേഹവും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു.

പണം കടം വാങ്ങിയാണ് തൻ്റെ പിതാവ് കൃഷിയിറക്കിയത്. പക്ഷേ വിളനാശം. കടം വാങ്ങിയ പണം തിരിച്ചടക്കാനാകാതെവന്നതോടെ മാനസിക സമ്മർദ്ദത്തിലായി - ആത്മഹത്യ ചെയ്ത കർഷകൻ്റെ മകൻ പറയുന്നു.

മരണ കാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമെ തിട്ടപ്പെടുത്താനാകൂവെന്ന് ലോക്കൽ പൊലിസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com