നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ: കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി; നി​യ​മം പി​ന്‍​വ​ലി​ക്കും വ​രെ സമരം

ഡി​സം​ബ​ര്‍ 12ന് ​ഡ​ല്‍​ഹി-​ജ​യ്പൂ​ര്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​മെ​ന്നും ‌14ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ള്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ അ​റി​യി​ച്ചു
നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ: കേന്ദ്ര നിര്‍ദേശങ്ങള്‍ തള്ളി; നി​യ​മം പി​ന്‍​വ​ലി​ക്കും വ​രെ സമരം

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച ശി​പാ​ര്‍​ശ​ക​ള്‍ ത​ള്ളി ക​ര്‍​ഷ​ക​ര്‍. അ​ഞ്ചി​ന നി​യ​മ​ഭേ​ദ​ഗ​തി​ക​ളാ​ണു സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. മൂ​ന്ന് നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ക​ര്‍​ഷ​ക​ര്‍ അ​റി​യി​ച്ചു.

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കും. കോർപ്പറേറ്റുകൾക്കെതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

ഡി​സം​ബ​ര്‍ 12ന് ​ഡ​ല്‍​ഹി-​ജ​യ്പൂ​ര്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​മെ​ന്നും ‌14ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ള്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ഓ​ഫീ​സു​ക​ള്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ത്തി​യ​ത്. താ​ങ്ങു​വി​ല നി​ല​നി​ര്‍​ത്തും എ​ന്ന ഉ​റ​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് എ​ഴു​തി​ന​ല്‍​കും, ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള അ​വ​കാ​ശം നി​ല​നി​ര്‍​ത്തും, സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്രി​ത കാ​ര്‍​ഷി​ക വി​പ​ണ​ന ച​ന്ത​ക​ള്‍ നി​ല​നി​ര്‍​ത്തും. ഇ​തി​നാ​യി വി​പ​ണി​ക്കു പു​റ​ത്തു​ള്ള​വ​ര്‍​ക്കു ര​ജി​സ്ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്കു മു​ന്നി​ല്‍​വ​ച്ച ഫോ​ര്‍​മു​ല​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

കാ​ര്‍​ഷി​ക വി​പ​ണ​ന ച​ന്ത​ക​ളി​ലും പു​റ​ത്തും ഒ​രേ നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തും, ക​രാ​ര്‍ കൃ​ഷി ത​ര്‍​ക്ക​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രി​ട്ടു സി​വി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാം എ​ന്നി​ങ്ങ​നെും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഭേ​ദ​ഗ​തി​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചര്‍ച്ചകളിലും കര്‍ഷക സംഘടനകള്‍ എടുത്തിരുന്ന നിലപാട്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികള്‍ കൊണ്ടുവരാം എന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com