
ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി). കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലേക്കും തുടർന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യയിലെ മുഴുവന്‍ സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് എ.ഐ.എം.ടി.സി പ്രസിഡന്റ് കുല്‍താരന്‍ സിങ് അത്വാല് പറഞ്ഞു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ ട്രക്ക് സര്‍വിസാണ് നിലക്കുക. കര്‍ഷകര്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്കായാണ് സമരം ചെയ്യുന്നത്. അതുകൊണ്ട് അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട സമയമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമാണ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്കി.
രാജ്യത്തുടനീളം ഏകദേശം ഒരുകോടിയോളം ട്രക്ക് ഉടമകളാണ് സംഘടനയ്ക്ക് കീഴിലുള്ളത്. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ അറുപത് ശതമാനവും റോഡ് മാർഗമാണെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്ക്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ സമരം ശക്തമാവുന്നത്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ തമ്ബടിച്ചിരിക്കുകയാണ്.