കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു; ഡൽഹിയിലേക്കുള്ള കാവടങ്ങൾ അടച്ച് ഇന്ന് സമരം

കർഷക സമരത്തിലേക്ക് ദിവസം കൂടും തോറും ആളുകൾ കൂടുതലായി എത്തുകയാണ്. ഇത് കേന്ദ്രത്തെ ആശങ്കയിലാക്കിയിട്ടുണ്ട്
കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു; ഡൽഹിയിലേക്കുള്ള കാവടങ്ങൾ അടച്ച് ഇന്ന് സമരം

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു. ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച്‌ ഇന്ന് മുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ബു റാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ ബി ജെ പി അധ്യക്ഷന്‍ ജെ പിനദ്ദയുടെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം, ചില സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൂടി ഡൽഹിയിലെത്തുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ജന്തര്‍ മന്ദർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കർഷക സമരത്തിലേക്ക് ദിവസം കൂടും തോറും ആളുകൾ കൂടുതലായി എത്തുകയാണ്. ഇത് കേന്ദ്രത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്‌ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുമെന്നിലും മൂന്നിന് നടക്കുന്ന യോഗത്തില്‍ വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായേക്കില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com