സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച്

പല്‍വാള്‍ മനേസര്‍ ഹൈവേകള്‍ ഉപരോധിക്കാനാണ് കര്‍ഷക തീരുമാനം
സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച്

ന്യൂഡല്‍ഹി: ഏഴാം തവണയും കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. പല്‍വാള്‍ മനേസര്‍ ഹൈവേകള്‍ ഉപരോധിക്കാനാണ് കര്‍ഷക തീരുമാനം.

ജനുവരി 7 ന് ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും. നാളെ മുതൽ 2 ആഴ്ചത്തേക്ക് ദേശ് ജാഗ്രൻ അഭിയാൻ തുടങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ നാല്പത്തിയൊന്നാം ദിവസവും സമരം തുടരുകയാണ്. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാരും പിൻവലിക്കാതെ സമരം അവസനാപ്പിക്കില്ലെന്ന് കർഷകരും നിലപാടുറപ്പിച്ചതോടെ കർഷക സമരം അനിശ്ചിതമായി തുടരുകയാണ്. തണുപ്പും മഴയും അവഗണിച്ച് നിരവധി പേരാണ് അതിർത്തികളിൽ എത്തുന്നത്.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം എത്രയും വേഗം അവസാനിപ്പിക്കാവും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുകയെന്നാണ് വിലയിരുത്തല്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com