കർഷക സമരം ഒമ്പതാം ദിവസത്തിലേക്ക്; കേന്ദ്ര സർക്കാരിനെതിരെ ജനപിന്തുണയേറുന്നു

സമരം ദിനംപ്രതി കൂടുതൽ ശക്തമാകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യ തലസ്ഥാനത്തേക്ക് എത്തുകയാണ്
കർഷക സമരം ഒമ്പതാം ദിവസത്തിലേക്ക്; കേന്ദ്ര സർക്കാരിനെതിരെ ജനപിന്തുണയേറുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ദിനംപ്രതി കൂടുതൽ ശക്തമാകുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യ തലസ്ഥാനത്തേക്ക് എത്തുകയാണ്. സമരം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കൂടുതൽ പേർ പിന്തുണയുമായി എത്തും.

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകരുമായി സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

യോഗത്തില്‍ കേന്ദ്രം മുൻപോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്ചര്‍ച്ച പരാജപ്പെട്ടത്.

കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല.

അതേസമയം, കർഷക സമരത്തിന് കർഷക സമൂഹത്തിന് പുറമെയുള്ളവരുടെയും പിന്തുണയേറുകയാണ്. കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധമായി പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് അറിയിച്ച് നിരവധി കായിക താരങ്ങളാണ് രംഗത്ത് വന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com