കര്‍ഷക സമരം തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്ന് കേ​ന്ദ്രം; ഗൂഢാലോചനയെന്ന് കര്‍ഷകര്‍

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ര​മം, തീ​വെ​യ്പ്, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു
കര്‍ഷക സമരം തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്ന് കേ​ന്ദ്രം; ഗൂഢാലോചനയെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പുതിയ ആരോപണ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്നാണ് ഏറ്റവും പുതിയ ആരോപണം.

സ​മ​ര​ത്തെ തീ​വ്ര ഇ​ട​തു​പ​ക്ഷം കൈ​യ​ട​ക്കി​യ​താ​യി കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു എ​ന്ന ത​ര​ത്തി​ല്‍ ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തി​ന​കം വാ​ര്‍​ത്ത ന​ല്‍​കി. ഭീ​മ-​കൊ​റെ​ഗാ​വ് സം​ഭ​വ​ത്തി​നു സ​മാ​ന​മാ​യി അ​ര്‍​ബ​ന്‍ ന​ക്സ​ലു​ക​ള്‍ സ​മ​ര​ത്തി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യാ​ണ് മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ര​മം, തീ​വെ​യ്പ്, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഡ​ല്‍​ഹി-​ജ​യ്പൂ​ര്‍ ഹൈ​വേ ത​ട​യാ​ന്‍ തീ​വ്ര ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ ക​ര്‍​ഷ​ക​രെ ഉ​പ​ദേ​ശി​ച്ചെ​ന്നും പ​റ​യു​ന്നു.

ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്ന ആരോപണം സമരത്തിന്റെ ആരംംഭഘട്ടങ്ങളില്‍ ഉന്നയിച്ചിരുന്നെങ്കില്‍ അത് വേണ്ട രീതിയില്‍ സമരത്തിനെതിരേയുള്ള വികാരമാക്കാന്‍ സർക്കാരിനായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തീവ്ര ഇടതുപക്ഷം സമരമുഖം കയ്യടക്കിയെന്ന പുതിയ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com