കർഷക സമരം കൂടുതൽ ശക്തമാകുന്നു; റി​ലേ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ചു

​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ടു​ത്ത 'മ​ൻ കീ ​ബാ​ത്തി'​നി​ടെ എ​ല്ലാ​വ​രും പാ​ത്രം കൊ​ട്ടി ശ​ബ്​​ദു​മു​ണ്ടാ​ക്ക​ണ​മെന്നും​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ
കർഷക സമരം കൂടുതൽ ശക്തമാകുന്നു; റി​ലേ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേന്ദ്രത്തിന്റെ കർഷക നിയമത്തിനെതിരെ സ​മ​രം കൂടുതൽ ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക​ർ റി​ലേ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു മു​ത​ൽ 11 പേ​ർ 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​മി​രി​ക്കും. ഓ​രോ 24 മ​ണി​ക്കൂ​റും നേ​താ​ക്ക​ൾ മാ​റി സ​മ​രം തു​ട​രും.

ഡി​സം​ബ​ർ 23ന്​ ​റി​ലേ നി​രാ​ഹാ​ര​ത്തോ​ട്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യ​ത്തി​ന്​ അ​ന്നം ത​രു​ന്ന ത​ങ്ങ​ൾ​ക്കു വേ​ണ്ടി ഒ​രു നേ​ര​ത്തെ അ​ന്ന​മൊ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർ ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ഡി​സം​ബ​ർ 27ന്​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ടു​ത്ത 'മ​ൻ കീ ​ബാ​ത്തി'​നി​ടെ എ​ല്ലാ​വ​രും പാ​ത്രം കൊ​ട്ടി ശ​ബ്​​ദു​മു​ണ്ടാ​ക്ക​ണ​മെന്നും​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ ജ​ഗ്​​ജീ​ത്​ സി​ങ്​​ ധ​​ല്ലേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ എ​ല്ലാ ടോ​ൾ പ്ലാ​സ​ക​ളും ഡി​സം​ബ​ർ 25 മു​ത​ൽ 27 വ​രെ പി​ടി​ച്ച​ട​ക്കി വാ​ഹ​ന​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി വി​ടും -ധ​​ല്ലേ​വാ​ല വ്യ​ക്ത​മാ​ക്കി. അതേസമയം, മ​ഹാ​രാ​ഷ്​​ട്ര​യി​ലെ 21 ജി​ല്ല​ക​ളി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​​ലെ മീ​റ​ത്തി​ൽ​നി​ന്നു​മു​ള്ള ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ പങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടു.​ ഗാ​സി​പു​ർ അ​തി​ർ​ത്തി​യി​ലെ സ​മ​ര​ത്തി​ൽ ചേ​രാ​ൻ മീ​റ​ത്തി​ലെ​ ക​ർ​ഷ​ക​ർ ട്രാ​ക്​​ട​ർ മാ​ർ​ച്ചാ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്.

ഇതിനിടെ, സ​മ​രം പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ന്ന പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക ഏ​ജ​ൻ​റു​മാ​രാ​യ 'അ​ർ​ഥി​യാ​സി​'​നെ​തി​രെ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ വ്യാ​പ​ക റെ​യ്​​ഡ്​ തു​ട​ങ്ങി. വി​ദേ​ശ​ത്തു​ള്ള പ​ഞ്ചാ​ബി​ക​ളി​ൽ​നി​ന്ന്​ ക​ർ​ഷ​ക യൂ​നി​യ​നു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണം സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ 'വി​ദേ​ശ​നാ​ണ്യ വി​നി​മ​യ വ​കു​പ്പ്​' പ​ഞ്ചാ​ബി​ലെ ബാ​ങ്കു​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു.

സ​മ​ര​ത്തെ പി​ന്തു​ണ​ച്ച പ​ഞ്ചാ​ബി​ലെ നി​ര​വ​ധി ക​ർ​ഷ​ക ഏ​ജ​ൻ​റു​മാ​ർ​ക്ക്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ നോ​ട്ടീ​സും ന​ൽ​കു​ന്നു​ണ്ട്. ചു​രു​ങ്ങി​യ സ​മ​യം മാ​ത്രം ന​ൽ​കി​യാ​ണ്​ നോ​ട്ടീ​സ്. ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ന്​ (ഉ​ഗ്ര​ഹാ​ൻ) വി​ദേ​ശ​ത്തു​നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഫോ​റ​ക്​​സ്​ വ​കു​പ്പി​ൽ​നി​ന്ന്​ നോ​ട്ടീ​സ്​ വ​ന്ന​താ​യി പ​ഞ്ചാ​ബ്​ ആ​ൻ​ഡ്​ സി​ന്ധ്​ ബാ​ങ്ക്​ അ​റി​യി​ച്ചു​വെ​ന്ന് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഖ്​​ദേ​വ്​ സി​ങ്​ കൊ​ക്​​രി പ​റ​ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com