കര്‍ഷകര്‍ക്ക് മുന്‍പില്‍ അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍

അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് മുന്‍പില്‍ അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്.

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം, കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ അല്‍പസമയത്തികം സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തും. എന്നാല്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലം ഇന്ന് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല.

ഇന്നലെ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലും ഫലം കാണാതെ വന്നതോടെ ഇന്നതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com