കർഷക സമരത്തിനു പിന്തുണ; ജനുവരി 15 ന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

ജനുവരി പതിനഞ്ച് കർഷക അവകാശ ദിനമായി ആചരിക്കും
കർഷക സമരത്തിനു പിന്തുണ; ജനുവരി 15 ന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: കർഷക സമരത്തെ പിന്തുണച്ചും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം പതിനഞ്ചിന് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ജനുവരി പതിനഞ്ച് കർഷക അവകാശ ദിനമായി ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉയർത്തും.

അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രിംകോടതി നിർദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കുമെന്ന് സൂചനയുണ്ട്. സമിതിയിൽ സമരത്തിലില്ലാത്ത സംഘടനകളെയും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com