വാർത്താ ചാനലുകളുടെ പ്രതിവാര റേറ്റിംഗുകൾ ബാർക് നിർത്തിവെച്ചു
എല്ലാ ഭാഷാ ചാനലുകളുടെയും ടിആർപി റേറ്റിം​ഗ് 12 ആഴ്ച വരെ നിർത്തിവെക്കാനാണ് ബാർക് തീരുമാനിച്ചത്
വാർത്താ ചാനലുകളുടെ പ്രതിവാര റേറ്റിംഗുകൾ ബാർക് നിർത്തിവെച്ചു

ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസേർച്ച്​ കൗൺസിൽ (ബി.എ.ആർ.സി- ബാർക്) റേറ്റിം​ഗ് താൽക്കാലികമായി നിർത്തിവെച്ചു.

എല്ലാ ഭാഷാ ചാനലുകളുടെയും ടിആർപി റേറ്റിം​ഗ് 12 ആഴ്ച വരെ നിർത്തിവെക്കാനാണ് ബാർക് തീരുമാനിച്ചത്. പരിശോധന സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷം പ്രസിദ്ധീകരണം പുനരാരംഭിക്കും.

‍ടി.ആർ.പി റേറ്റിം​ഗിലെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഫാസ്​റ്റ്​ മറാത്തി, ബോക്​സ്​ സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ റിപബ്ലിക്​ ടി.വി ഉടമക്ക്​ സമൻസ്​ അയക്കുകയും ചെയ്തു. ഇന്ത്യയിലെ ടി.വി ചാനലുകൾക്ക്​ റേറ്റിങ്​ നൽകുന്നത്​ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസേർച്ച്​ കൗൺസിൽ (ബി.എ.ആർ.സി-ബാർക്) ആണ്.

Related Stories

Anweshanam
www.anweshanam.com