മംഗലാപുരം വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി
Top News

മംഗലാപുരം വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

കർഷ തൊഴിലാളിയായ വസന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

News Desk

News Desk

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഇതുമായി ബന്ധപ്പെട്ട് കർഷ തൊഴിലാളിയായ വസന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് പുലർച്ചെ ഒരു മണിക്ക് മുൻ എയർപോർട്ട് ഡയറക്ടർ എം വാസുദേവിൻ്റെ ഫോണിലാണ് ഈ അജ്ഞാത സന്ദേശമെത്തിയത്. തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ബോംബു സ്വക്വാർഡും തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്നാണ് സന്ദേശം വ്യാജമെന്ന നിഗമനത്തിലെത്തിയതെന്ന് എയർപോർട്ട് പത്രക്കുറിപ്പ് പറയുന്നു.

പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലാണ്. ഉഡുപ്പി ജില്ലാ പൊലീസിൻ്റെ സഹായത്താലാണ് അറസ്റ്റ്. വിശദമായ അന്വേഷണത്തിലാണ് പൊലീസ്. മംഗലാപുരം നഗരത്തിലെ ബാജ്പെ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്ട്രർ ചെയ്തു. സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.

Anweshanam
www.anweshanam.com