അന്വേഷണം സിനിമാ മേഖലയിലേക്കും; ഫൈസൽ ഫരീദ് മലയാള സിനിമകൾക്കായി ഹവാല പണമിറക്കിയെന്ന് റിപ്പോര്‍ട്ട്
Top News

അന്വേഷണം സിനിമാ മേഖലയിലേക്കും; ഫൈസൽ ഫരീദ് മലയാള സിനിമകൾക്കായി ഹവാല പണമിറക്കിയെന്ന് റിപ്പോര്‍ട്ട്

ൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു

By News Desk

Published on :

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഫൈസൽ ഫരീദ് മലയാള സിനിമകൾക്കായി ഹവാല പണമിറക്കിയെന്ന് റിപ്പോര്‍ട്ട് . മലയാളത്തിൽ തന്നെ നാല് സിനിമകൾക്കാണ് ഫൈസൽ ഫരീദ് പണം മുടക്കിയത്. അന്യഭാഷാ സിനിമയുടെ കേരളത്തിലെ റിലീസിനും പണം മുടക്കിയിരുന്നു. മലയാളത്തിലെ ഒരു മുതിർന്ന സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് പണം മുടക്കിയതെന്നാണ് കണ്ടെത്തൽ.

ഫൈസൽ പണം മുടക്കിയ സിനിമയുടെ വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. ഈ സിനിമകൾക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടുകൂടി സിനിമ മേഖലയിലെ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങും.

അതേസമയം, ഫൈസൽ ഫരീദിനെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ എൻഐഎ ആവശ്യപ്പെട്ടാൽ ഏത് സമയവും ഇന്ത്യയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

സ്വർണക്കടത്ത് കേസിൽ വ്യാജരേഖ ഉണ്ടാക്കൽ, സാധനങ്ങൾ തെറ്റിദ്ധരിപ്പിച്ച് അയക്കൽ, രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തൽ എന്നീ കുറ്റങ്ങൾ യുഎഇ ചുമത്താനാണ് സാധ്യത. ഇയാൾക്കെതിരെ യുഎഇയിൽ നാല് ചെക്ക് കേസുകളുണ്ട്.

Anweshanam
www.anweshanam.com