
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മല്ലിടേണ്ടത് കൊറോണ വൈറസിനോടാണ് കങ്കണയോടല്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നവിസ്.
കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടെന്ന് ദേവന്ദ്ര ഫഡ്നവിസ് പരിഹസിച്ചു - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
മുംബെയിൽ മുൻ നേവി ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കപ്പെട്ടതിനെതിരെ ദേവന്ദ്ര ഫഡ്നവിസ് കടുത്ത വിമർശനങ്ങൾ ഉയർത്തി. ഒരു വാട്ട്സ്പ്പ് സന്ദേശം ഫോർവേർഡ് ചെയ്തുവെന്നതിൻ്റെ പേരിലാണ് മദൻ ശർമ്മയെന്ന മുൻ നേവി ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടത്.
ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാരാഷ്ട്ര ഗുണ്ടാ രാജായി മാറിയതിൻ്റെ പ്രതിഫലനമാണ് മുൻ നേവി ഉദ്യോഗസ്ഥന് നേരെയുള്ള ക്രൂരമായ മർദ്ദനം. "സ്റ്റേറ്റ് സ്പോൺസേഡ് ടെററിസ"മാണിത് - ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണ സന്ദർശത്തിനിടെ ഫഡ്നവിസ് മഹാരാഷ്ട്ര സർക്കാരിനെ കുറ്റപ്പെടുത്തി. ബിജെപി- ജെഡി(യു) കൂട്ടുകെട്ടിനെ ജനങ്ങൾ തുടർന്നും അനുഗ്രഹിക്കുമെന്ന വിശ്വാസവും ഫഡ്നവിസ് രേഖപ്പെടുത്തി.
ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായി ചിട്ടപ്പെടുത്തി പരമാവധി വോട്ടർമാരെ നേരിൽ കാണും. ബിഹാറിലെ പ്രതിപക്ഷത്തിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയില്ല - ഇത് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെടുത്തിയുള്ള ഫഡ്നവിസിൻ്റെ വാക്കുകൾ.