ഷോപ്പിംഗ് മാളില്‍ വച്ച് ദുരനുഭവം; ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷോപ്പിംഗ് മാളില്‍ വച്ച് ദുരനുഭവം; ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി

കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വച്ചാണ് സംഭവം. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.

അതേസമയം, ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും കളമശേരി പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കും.

ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു. ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.തന്റെ സഹോദരി സംഭവം കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്‍ന്നെന്നും നടി. സംസാരിക്കാനും ശ്രമിച്ചു. തന്റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com