ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കിദാസ് രാജിവെച്ചു

വിദ്വേഷ- രാഷ്​ട്രീയ കമ്മന്‍റുകളോട്​ പക്ഷപാതപരമായി പ്രവര്‍ത്തിച്ചത്​ വിവാ​ദമായതോടെ അങ്കി ദാസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കിദാസ് രാജിവെച്ചു

ന്യൂഡല്‍ഹി : ബിജെപി പക്ഷപാതിത്വത്തിന്റെ പേരില്‍ വിവാദത്തിലായ ഫേസ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യാ, മധേഷ്യാ പോളിസി ഡയറക്ടറായ അങ്കി ദാസ് തല്‍സ്ഥാനം രാജിവെച്ചു.

ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതിന്റെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് അങ്കിദാസ്. അതേ സമയം സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമല്ല.

കഴിഞ്ഞയാഴ്ച അങ്കിദാസ് ഒരു പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ഫേസ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനല്‍ അങ്കിദാസുമായി കൂടിക്കാഴ്ചനടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അങ്കിദാസ് പാനലിന്റെ ചോദ്യങ്ങള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

Anweshanam
www.anweshanam.com