തീവ്രവാദികൾക്ക് പാക്ക് തീവ്രവാദ ബന്ധം

കുൽഗാം മേഖലയിൽ വാഹന പരിശോധനക്കിടെ ജമ്മു കശ്മീർ പൊലിസും സേനയുമാണ് തോക്കുകളും വെടിക്കോപ്പുകളും കടത്തിയ തീവ്രവാദികളെ പിടികൂടിയത്.
തീവ്രവാദികൾക്ക് പാക്ക് തീവ്രവാദ ബന്ധം

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷ സേനയുടെ പിടിയിലായവർക്ക് പാക്ക് ഭീകരവാദിയുമായി ബന്ധമുള്ളതായി സമ്മതിച്ചതായി ഇന്ത്യൻ സേനാധികൃതർ അറിയിച്ചു - എഎൻഐ റിപ്പോർട്ട്. സെപ്തം എട്ടിന് തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേർ സുരക്ഷാ സേനയുടെ പിടിയിലകപ്പെട്ടിരുന്നു. അവരുടെ പക്കൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുക്കപ്പെട്ടിരുന്നു.

ജമ്മുവിലെ സമ്പാർ മേഖലയിൽ നിന്ന് കശ്മീർ താഴ് വരയിലേക്ക് ആയുധങ്ങൾ കടത്തുവാനുള്ള ശ്രമത്തിനിടെയാണ് ഇവർ സുരക്ഷ സേനയുടെ വലയിലകപ്പെട്ടത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇരുവരും പാക് ഭീകരവാദിയുമായി അടുത്ത ബന്ധം പുലർത്തുന്നവരെന്ന് വ്യക്തമായതെന്ന് സേന ട്വിറ്റ് ചെയ്തു.

കുൽഗാം മേഖലയിൽ വാഹന പരിശോധനക്കിടെ ജമ്മു കശ്മീർ പൊലിസും സേനയുമാണ് തോക്കുകളും വെടിക്കോപ്പുകളും കടത്തിയ തീവ്രവാദികളെ പിടികൂടിയത്. ജമ്മു കശ്മീർ ജില്ലയിലെ അഖനൂരിൽ നിന്ന് താഴ് വരയിലേക്ക് പോവുകയായിരുന്ന വാഹനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com