എക്സിറ്റ് പോളുകൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

അഭിപ്രായ സർവ്വേകളോ മറ്റു സർവ്വേകളോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യരുത് .
എക്സിറ്റ് പോളുകൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി :തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്സിറ്റ് പോളുകൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ . ബംഗാളിലും അസമിലും ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണിത് .

ഇന്ന് മുതൽ ഏപ്രിൽ 29 വരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എക്സിറ്റ്പോളുകൾ നടത്തുകയോ ഫലം ഒരു മാധ്യമം വഴി പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട് .അഭിപ്രായ സർവ്വേകളോ മറ്റു സർവ്വേകളോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യരുത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com