ബെയ്‌റൂട്ട് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ നിലനില്‍പ്പ് അവതാളത്തില്‍
Top News

ബെയ്‌റൂട്ട് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ നിലനില്‍പ്പ് അവതാളത്തില്‍

By News Desk

Published on :

ലെബനനിലെ ഏറെ പാരമ്പര്യവും പ്രശസ്തിയുമാര്‍ജ്ജിച്ച അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ട് (എയുബി) ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് അല്‍ - ജസീറ റിപ്പോര്‍ട്ട്. മധ്യപൂര്‍വ്വേഷ്യയിലെ തന്നെ ഏറ്റവും മികവാര്‍ന്ന വൈദ്യശാസ്ത്ര കേന്ദ്രം കൂടിയാണ് എയുബി സര്‍വ്വകലാശാല.

ലെബനിലെ സാമ്പത്തിക പ്രതിസന്ധി സര്‍വ്വകലാശാലയുടെ നിലനില്പിനെ ബാധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടിയ കൊറോണ മഹാമാരിയാകട്ടെ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകാവുന്നവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നേഴ്‌സമാരടക്കം 500 ജീവനക്കാര്‍ ഇതിനകം തന്നെ ഒഴിവാക്കപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയന്നു. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് നട്ടം തിരിയുന്ന എയുബിക്ക് ജീവനക്കാരുടെ അംഗബലം കുറയ്ക്കാതെ നിവൃത്തിയില്ല.

വഷളായികൊണ്ടിരുന്ന സാമ്പത്തിസ്ഥിതിയ്‌ക്കൊപ്പം കൊറോണ മഹാമാരി സ്ഥാപനത്തിന്റെ വരുമാനത്തില്‍ വന്‍ കുറവുണ്ടാക്കി. 1866 ല്‍ സ്ഥാപിതമായതിനു ശേഷം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി സ്ഥാപനത്തിന് നേരിടേണ്ടി വന്നിട്ടില്ല - എയുബി പ്രസിഡന്റ് ഫദ ലോ ഖുഹാരി പറഞ്ഞു

Anweshanam
www.anweshanam.com