എം ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു
Top News

എം ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ട് മണിവരെ തുടര്‍ന്നു. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വാഹനത്തിലാണ് ശിവശങ്കറിനെ വസതിയിലെത്തിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ശിവശങ്കറിനെ സസ്പെന്റ് ചെയ്യുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com