മുൻകേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു
മുൻകേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻകേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്‌നാഥ്‌ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 2014 ൽ കുളിമുറിയിൽ തെന്നി വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് കോമയിലായിരുന്നു ഇദ്ദേഹം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. മുൻ ആർമി ഉദ്യോഗസ്ഥനായിരുന്ന ജസ്വന്ത് സിംഗ് പിന്നീട് രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു. വാജ്‌പേയ് മന്ത്രി സഭയിൽ അംഗമായിരുന്നു. വിദേശകാര്യ വകുപ്പ്, പ്രതിരോധ വകുപ്പുകൾ, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. 4 തവണ ലോകസഭാംഗമായി. 5 തവണ രാജ്യസഭയിലും അംഗമായി

2014 ലെ തിരഞ്ഞെടുപ്പിൽ ഭിന്നതയെ തുടർന്ന് ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ച് കോമയിലായത്. ജസ്വന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com