എത്യോപ്യൻ ടിഗ്രേ മേഖല യുദ്ധക്കളം

കഴിഞ്ഞ 10 ദിവസമായി കടുത്ത പോരാട്ടത്തിലാണ് ടിഗ്രേ മേഖല. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു. പോരാട്ടം തീർത്ത അഭയാർഥികൾ സുഡാനിലേക്ക് പലായനം ചെയ്യുകയാണ്
എത്യോപ്യൻ  ടിഗ്രേ മേഖല യുദ്ധക്കളം

എത്യോപ്യൻ സർക്കാർ സേനയും വടക്കൻ മേഖലയിലെ വിമതരും തമ്മിലുള്ള പോരാട്ടം കൊടുമ്പിരി കൊള്ളുന്നതോടൊപ്പം യുദ്ധക്കുറ്റങ്ങൾ പ്രകടമാകുന്നുവെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു - അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ 10 ദിവസമായി കടുത്ത പോരാട്ടത്തിലാണ് ടിഗ്രേ മേഖല. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു. പോരാട്ടം തീർത്ത അഭയാർഥികൾ സുഡാനിലേക്ക് പലായനം ചെയ്യുകയാണ്. പോരാട്ട പ്രതിഫലനങ്ങൾ എറിത്രിയയിൽ പ്രകടമായേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സൊമാലിയയിലെ അൽ-ഖ്വയ്ദ പോരാളികളെ നേരിടുന്ന സംയുക്ത ആഫ്രിക്കൻ സേനയിൽ നിന്ന് തങ്ങളുടെ സൈനീകരെ തിരിച്ചുവിളിയ്ക്കാൻ ഇപ്പോഴത്തെ കലാപം എത്യോപ്യയെ പ്രേരിപ്പിക്കുന്നു.

എറിത്രിയയുമായുള്ള 2018 ലെ സമാധാന ഉടമ്പടിയുടെ ശില്പിയാണ് എത്യോപ്യൻ പ്രധാനമന്ത്രി അബയ് അഹമ്മദ്. ഇത് സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് എത്യോപ്യൻ പ്രധാനമന്ത്രിയെ അർഹനാക്കി.

എത്യോപ്യൻ സമ്പദ്‌വ്യവസ്ഥയെ പുന:രുദ്ധരിച്ചു. കലാപ കലുഷിത രാഷ്ട്രീയ അന്തരീക്ഷത്തിൽ ശ്രദ്ധേയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഇതെല്ലാം പ്രധാനമന്ത്രി അബയ് അഹമ്മദിന്റെ പ്രശസ്തിയുടെ അളവുകോലായി. എന്നാൽ ഇപ്പോൾ വടക്കൻ മേഖല വിമതരും സർക്കാർ സേനയും തമ്മിൽ മുറുകുന്ന പോരാട്ടം എത്യോപ്യൻ പ്രധാനമന്ത്രിയെ യുദ്ധ കുറ്റവാളിയാക്കുമെന്ന അവസ്ഥ സൃഷ്ടിച്ചേക്കുകയാണ്.

സംഘർഷം അനവധി ആൾനാശത്തിന് കാരണമാകുന്നു. കനത്ത നാശനഷ്ടങ്ങൾക്കും. വൻതോതിൽ കൂട്ടപലായനത്തിന് വഴിയൊരുക്കുന്നു - യുഎൻ റൈറ്റ്സ് മേധാവി മിഷേൽ ബാച്ചലെറ്റിൻ്റെ വക്താവ് പറഞ്ഞു.

ജനങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഘർഷത്തിൽ സാധാരണക്കാരെ വധിക്കുന്നുവെന്നത് സ്ഥിരീകരിച്ചാൽ അത് യുദ്ധക്കുറ്റങ്ങൾക്ക് തുല്യമാണെന്നു മിഷേൽ ബാച്ചലെറ്റ് വ്യക്തമാക്കി. സംഘർഷത്തിൽ സാധാരണക്കാർ കൊലചെയ്യപ്പെടുന്നതിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആഫ്രിക്കയിലെ ഉന്നത നയതന്ത്രജ്ഞൻ ടിബോർ നാഗി നവംബർ 13ന് അപലപിച്ചു. മായ്-കദ്രയിലെ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതിനെ അമേരിക്ക അപലപിക്കുന്നു.

ടിഗ്രേ മേഖലയിലുടനീളം സംഘർഷം രൂക്ഷമാകുകയാണ്. എത്രയുംപ്പെട്ടന്നത് അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സമാധാനം പുന:സ്ഥാപിച്ച് സാധാരണക്കാരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് - ടിബോർ നാഗി ട്വീറ്റ് ചെയ്തു.

അഞ്ച് ദശലക്ഷത്തിലധികം ജനങ്ങളുടെ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) രാജ്യദ്രോഹ - ഭീകരവാദ പ്രവർത്തനങ്ങളിലാണെന്ന് പ്രധാനമന്ത്രി അബയ് അഹമ്മദ് ആരോപിച്ചു. ഏപ്രിൽ 2018 അധികാരമേറ്റെടുത്തതു മുതൽ ടിഗ്രേയ്ൻ ജനതക്കുമേലുള്ള അധിനിവേശത്തിൻ്റെ പാതയിലാണ് എത്യോപ്യൻ ഭരണകൂടമെന്ന് ടിപിഎൽഎഫ് പറയുന്നു. എത്യോപ്യൻ ഫെഡറൽ സൈനികർ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതൽ കരയിലും പോരാട്ടം ശക്തിപ്പെടുത്തുകയാണെന്നും ടിപിഎൽഎഫ് പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com